മുല്ലപ്പൂവ് മാത്രമല്ല ഓസ്‌ട്രേലിയ്ക്ക് പോകുമ്പോൾ ഇതുകൂടി ശ്രദ്ധിക്കാം! ചിലപ്പോ തടവുശിക്ഷ ലഭിച്ചേക്കാം

ഓസ്‌ട്രേലിയിലേക്ക് ചെല്ലുന്നവർ എന്തെല്ലാം കാര്യങ്ങൾ ഒഴിവാക്കണമെന്ന് കൃത്യമായി തന്നെ അധികൃതർ അവരുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്

മുല്ലപ്പൂവ് മാത്രമല്ല ഓസ്‌ട്രേലിയ്ക്ക് പോകുമ്പോൾ ഇതുകൂടി ശ്രദ്ധിക്കാം! ചിലപ്പോ തടവുശിക്ഷ ലഭിച്ചേക്കാം
dot image

കഴിഞ്ഞദിവസമാണ് സിനിമാ താരം നവ്യ നായർ ഓസ്‌ട്രേലിയൻ യാത്രയിൽ മുല്ലപ്പൂവ് കൈയിൽ വെച്ചതിന് പിഴയൊടുക്കേണ്ടി വന്ന കാര്യം തുറന്നു പറഞ്ഞത്. കേൾക്കുന്നവർക്ക് ചിരിക്കാനും നവ്യയെ പരിഹസിക്കാനും ഒരവസരമാണെങ്കിലും നമ്മളിൽ പലർക്കും ഇത്തരം കാര്യങ്ങളിൽ വലിയ അറിവൊന്നുമുണ്ടായിരിക്കില്ല. തന്റെ അറിവില്ലായ്മ മൂലമാണ് ഇത്തരമൊരു അബദ്ധം സംഭവിച്ചതെന്ന് തുറന്ന് സമ്മതിക്കാൻ നവ്യ മടിച്ചില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്.

ഓസ്‌ട്രേലിയിലേക്ക് ചെല്ലുന്നവർ എന്തെല്ലാം കാര്യങ്ങൾ ഒഴിവാക്കണമെന്ന് കൃത്യമായി തന്നെ അധികൃതർ അവരുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ നമ്മൾ സർവസാധാരണമായി ഉപയോഗിക്കുന്ന ഒരു സാധനത്തിന് ഇത്തരത്തിലൊരു നിയന്ത്രണം ഉണ്ടാവുമെന്ന ചിന്ത സാധാരണക്കാർക്ക് ഒരിക്കലുമുണ്ടാവില്ലല്ലോ?

പല രാജ്യങ്ങളും കർശനമായ ക്വാറന്റൈൻ നടപടികളാണ് ഇതിനെതിരെ സ്വീകരിക്കുന്നത്. അതിന്റെ ലക്ഷ്യം കീടങ്ങൾ, അസുഖങ്ങൾ എന്നിവ ചെടികൾ, പൂക്കൾ പോലുള്ളവയുടെ ട്രാൻസ്‌പോർട്ടിലൂടെ തടയുക എന്നതാണ്.

പരിസ്ഥിതിയെ മോശമായി ബാധിക്കുന്ന സൂക്ഷ്മജീവികൾ, രോഗങ്ങൾ എന്നിവ ദ്വീപ് രാജ്യത്തിലെത്തിപ്പെടാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിലാണ് ഇത്തരം നിയമങ്ങൾ കർശനമാക്കിയിരിക്കുന്നത്. അതായത് രാജ്യത്തെ കൃഷി, വനം തുടങ്ങിയവരെ ബാധിക്കുമെന്നത് മാത്രമല്ല സസ്യ ജന്തുജാലങ്ങൾക്ക് ഭീഷണിയാകുമെന്ന ചിന്തകളും ഇതിന് അടിസ്ഥാന കാരണമാണ്.

മുല്ലപ്പൂവ് മാത്രമല്ല വിത്തുകളു കൊണ്ടും ഓസ്‌ട്രേലിയിലേക്ക് പറക്കരുത്. 6600 ഡോളർ വരെ പിഴകിട്ടുന്നതിനൊപ്പം പത്തുവർഷം തടവും ലഭിച്ചേക്കാം. ഇത്തരത്തിൽ വിത്തുകൾ ഓസ്‌ട്രേലിയയിലെത്തിയാൽ അവരുടെ വ്യാപാരത്തെയും കയറ്റുമതി വിപണിയെയും അത് ബാധിച്ചേക്കാം, പിന്നിലെ കാരണം മുമ്പ് പറഞ്ഞ പോലെ കീടങ്ങളും രോഗങ്ങളുമാണ്. കർശനമായ ബയോസെക്യൂരിറ്റി കണ്ടീഷനുകൾ പാലിക്കുന്ന വിത്തുകളുമായി മാത്രം യാത്ര ചെയ്യാൻ ശ്രമിക്കുക. ഓസ്‌ട്രേലിയൻ ബോർഡ് ഫോഴ്‌സ് വെബ്‌സൈറ്റിൽ അവർ കൃത്യമായി എന്തൊക്കെ രാജ്യത്തിനുള്ളിലേക്ക് കൊണ്ടു ചെല്ലരുതെന്ന് പ്രത്യേകം പറയുന്നുണ്ട്.
Content Highlights: Not only Jasmines don't bring seeds to Australia

dot image
To advertise here,contact us
dot image