
പത്തനംതിട്ട: പത്തനംതിട്ട കിടങ്ങന്നൂരിലെ ട്യൂഷൻ അധ്യാപകനെതിരെ രണ്ടാമതും പോക്സോ കേസ്. കിടങ്ങന്നൂരിലെ കണക്ക് അധ്യാപകന്‍ എബ്രഹാം അലക്സാണ്ടറിനെതിരെയാണ് വീണ്ടും പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.13 കാരൻ്റെ മൊഴി പ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു. ആറൻമുള പൊലീസാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു 13 കാരൻ്റെ പരാതിയിൽ ജയിലിൽ കഴിയുന്ന ഇയാളെ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജൂൺ 30 നാണ് എബ്രഹാം അലക്സാണ്ടറിനെതിരെ ആദ്യ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.ഒന്നരവര്‍ഷമായി കിടങ്ങന്നൂരില്‍ സെന്‍റ് മേരീസ് എന്ന ട്യൂഷന്‍ സെന്‍റര്‍ നടത്തുകയാണ് എബ്രഹാം.
Content Highlight : A second POCSO case has been filed against a tuition teacher in Kidangannoor, Pathanamthitta