മലപ്പുറം തിരൂരില്‍ സ്‌കൂളില്‍ ആര്‍എസ്എസ് ഗണഗീതം പാടി കുട്ടികള്‍; അബദ്ധം പറ്റിയതെന്ന് സ്‌കൂള്‍ അധികൃതര്‍

സംഭവത്തില്‍ സ്‌കൂളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു

മലപ്പുറം തിരൂരില്‍ സ്‌കൂളില്‍ ആര്‍എസ്എസ് ഗണഗീതം പാടി കുട്ടികള്‍; അബദ്ധം പറ്റിയതെന്ന് സ്‌കൂള്‍ അധികൃതര്‍
dot image

മലപ്പുറം: തിരൂരില്‍ സ്‌കൂളില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി കുട്ടികള്‍. ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് കുട്ടികള്‍ ഗണഗീതം പാടിയത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനഘോഷത്തിലാണ് സംഭവം. കുട്ടികള്‍ പാടിയതാണെന്നും അവരുടെ പാട്ടുകള്‍ ക്രോസ് ചെക്ക് ചെയ്തിരുന്നില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അബദ്ധം പറ്റിയതാണെന്നാണ് സ്‌കൂള്‍ അധികൃതറുടെ വിശദീകരണം. സംഭവത്തില്‍ സ്‌കൂളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു.

Content Highlights: Students sing 'Gana Geet' at School in Malappuram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us