
പത്തനംതിട്ട: കുമ്മണ്ണൂരിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. വനത്തിനുള്ളിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. പെട്രോളിങ്ങിന് പോയ വനപാലക സംഘമാണ് കടുവ ചത്തു കിടക്കുന്നത് കണ്ടത്. കടുവയ്ക്ക് എട്ടു വയസ്സ് പ്രായമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കടുവയുടെ ദേഹത്ത് പരിക്കുകൾ കണ്ടെത്താനാവാത്തതിനാൽ മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടം ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് നടത്തും.
Content Highlights- Tiger found dead in Pathanamthitta