
പത്തനംതിട്ട: പത്തനംതിട്ട വെച്ചൂച്ചിറയില്‍ തെരുവുനായ ആക്രമണം. ഒരു വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വെച്ചൂച്ചിറ സിഎംഎസ് സ്‌കൂളിന് സമീപമാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വെച്ചൂച്ചിറ സെന്റ് തോമസ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് തെരുവുനായയുടെ കടിയേറ്റത്. പെണ്‍കുട്ടി ട്യൂഷന് പോകുംവഴിയായിരുന്നു സംഭവം.
വെച്ചൂച്ചിറയിലെ വ്യാപാരിക്കും ബൈക്കില്‍ പോവുകയായിരുന്ന എരുമേലി സ്വദേശികളായ രണ്ടുപേര്‍ക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുളളവര്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.
Content Highlights: Stray dog attack in Pathanamthitta: Five people, including a student, were bitten