ആറന്മുള നെല്ലിക്കലിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് യുവാക്കൾ മരിച്ചു; ഒരാളെ കാണാനില്ല

മാലക്കരയിലെ സെന്റ് തോമസ് ആശുപത്രിയിൽ ഇരുവരെയും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

dot image

പത്തനംതിട്ട: ആറന്മുള നെല്ലിക്കലിൽ വയലിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് യുവാക്കൾ മരിച്ചു. നെല്ലിക്കൽ സ്വദേശി മിഥുൻ(23), കിടങ്ങന്നൂർ സ്വദേശി രാഹുൽ(27) എന്നിവരാണ് മരിച്ചത്. വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. മാലക്കരയിലെ സെന്റ് തോമസ് ആശുപത്രിയിൽ ഇരുവരെയും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നുപേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഒരാളെ കാണാതായി. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.

Content Highlights: Two youths died after falling into a pond in a field in Aranmula

dot image
To advertise here,contact us
dot image