'1000 ദിവസം കൊണ്ട് പൂർത്തിയാക്കാൻ തീരുമാനിച്ച പദ്ധതി പൂർത്തിയാക്കിയത് 9 വർഷം കൊണ്ട്'; വിമർശനവുമായി കെ ബാബു

അന്ന് തുറമുഖ മന്ത്രിയായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനമുണ്ടെന്നും കെ ബാബു പറഞ്ഞു

dot image

വിഴിഞ്ഞം: ആര് അവകാശവാദം ഉന്നയിച്ചാലും വിഴിഞ്ഞം പദ്ധതിയുടെ മാതൃത്വത്തെ കുറച്ചു ഒരു സംശയവുമില്ലായെന്ന് മുൻമന്ത്രിയും എംഎൽഎയുമായ കെ ബാബു. നന്ദിയോടെ കേരളം അനുസ്മരിക്കുന്നത് ഉമ്മൻ‌ചാണ്ടിയെയാണ്. അന്ന് തുറമുഖ മന്ത്രിയായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനമുണ്ടെന്നും കെ ബാബു പറഞ്ഞു. 1000 ദിവസംകൊണ്ട് പൂർത്തിയാക്കാൻ തീരുമാനിച്ച പദ്ധതി 9 വർഷം കൊണ്ടാണ് പൂർത്തിയാക്കിയതെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. വിഴിഞ്ഞത്തെ പ്രത്യേക വേദിയിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മന്ത്രിമാരും എംപിമാരും ചടങ്ങില്‍ പങ്കെടുത്തു. വിഴിഞ്ഞത്തെ സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമ്മള്‍ ഇതു നേടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത് കേരളത്തിന് അഭിമാനകരമായ നിമിഷമാണെന്നും വ്യക്തമാക്കി. ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി വിഴിഞ്ഞം മാറുമെന്നും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി ചടങ്ങിൽ പ്രസംഗം തുടങ്ങിയത്. അപാരമായ സാധ്യതകളുള്ള വിശാലമായ സമുദ്രത്തിനും പ്രകൃതി ഭംഗി ഒഴുകുന്ന സ്ഥലങ്ങൾക്കും ഇടയിൽ വിഴിഞ്ഞം ഡീപ്പ് വാട്ടർ സീപോർട്ട് നിലനിൽക്കുകയാണ്. കേരളത്തിലെയും രാജ്യത്തെയും ജനങ്ങളെ അഭിനന്ദിക്കുകയാണ് ഞാൻ. വിഴിഞ്ഞം പുതിയ വികസനത്തിന്‍റെ പ്രതീകമാണ്. ഇവിടെ ലോകത്തിലെ വലിയ ചരക്ക് കപ്പലുകളെത്തും. ഇതുവരെ ഇന്ത്യയുടെ 70 ശതമാനം ട്രാന്‍സ്ഷിപ്പ്മെന്‍റ് മറ്റ് തുറമുഖങ്ങളിലായിരുന്നു നടന്നത്. വിഴിഞ്ഞം യാഥാർഥ്യമാകുന്നതോടെ രാജ്യത്തിന്‍റെ പണം രാജ്യത്തിന് തന്നെ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Content Highlights- 'The project that was planned to be completed in 1000 days was completed in 9 years'; K Babu criticizes


dot image
To advertise here,contact us
dot image