

പാലക്കാട്: പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണു. കുട്ടികളുടെയും വനിതകളുടെയും ആശുപത്രിയിലാണ് പ്ലാസ്റ്റിക് സീലിംഗ് അടര്‍ന്നുവീണത്. ഇന്ന് രാവിലെയാണ് സംഭവം. ആശുപത്രിയില്‍ ഒ പി ടിക്കറ്റ് നല്‍കുന്ന കൗണ്ടറിന് മുന്നിലായാണ് സീംലിംഗ് അടര്‍ന്നുവീണത്. ഒ പി ടിക്കറ്റ് എടുക്കാനായി നിരവധി രോഗികള്‍ ക്യൂവിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.
Content Highlights: Ceiling plaster fell from the roof of a government hospital in Palakkad