വാളയാറിൽ 216 ക്രെഡിറ്റ് കാർഡുകളുമായി ഗുജറാത്ത് സ്വദേശി പിടിയിൽ; ഫോൺ വാങ്ങാൻ എത്തിയതെന്ന് മൊഴി

ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്ത കാര്‍ഡുകൾ വിവിധ വ്യക്തികളുടെ പേരിലുള്ളതാണെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു

വാളയാറിൽ 216 ക്രെഡിറ്റ് കാർഡുകളുമായി ഗുജറാത്ത് സ്വദേശി പിടിയിൽ; ഫോൺ വാങ്ങാൻ എത്തിയതെന്ന് മൊഴി
dot image

പാലക്കാട്: വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയില്‍ 216 ക്രെഡിറ്റ് കാര്‍ഡുകളുമായി ഗുജറാത്ത് സ്വദേശി പിടിയില്‍. പോര്‍ബന്തര്‍ സ്വദേശിയായ ഒഡേതര രവി ഭീമ (25)യാണ് പിടിയിലായത്.

ഹൈദരാബാദില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന 'യാസ് ടൂര്‍ ആന്‍ഡ് ട്രാവല്‍സ്' എന്ന ബസില്‍ നിന്നാന്ന് ഇയാളെ പിടികൂടിയത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കേരളത്തില്‍ നിന്ന് ഫോണ്‍ വാങ്ങന്‍ എത്തിയതാണ് എന്നായിരുന്നു ഇയാൾ നൽകിയ മൊഴി. മാസങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെത്തി ഐഫോണുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും സമാനമായ രീതിയില്‍ വാങ്ങിയിരുന്നുവെന്നും ഇയാൾ എക്സൈസിനോട് വെളിപ്പെടുത്തി.

ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്ത കാര്‍ഡുകൾ വിവിധ വ്യക്തികളുടെ പേരിലുള്ളതാണെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു. രാജ്യാന്തര ബന്ധമുള്ള വന്‍ സാമ്പത്തിക തട്ടിപ്പ് സംഘം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. യുവാവിനെയും ഇയാളുടെ കൈവശമുണ്ടായിരുന്ന കാർഡുകളും പൊലീസിന് കീഴിലുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറി.

Content Highlight : 216 credit cards young man arrested claimed he came to buy a phone

dot image
To advertise here,contact us
dot image