മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; ഇലക്ട്രിക് വയറുകള്‍ കവര്‍ന്നു

എംഎല്‍എയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; ഇലക്ട്രിക് വയറുകള്‍ കവര്‍ന്നു
dot image

കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം. എറണാകുളം പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന എംഎല്‍എയുടെ തറവാട് വീട്ടിലാണ് മോഷണം നടന്നത്. ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. സംഭവത്തിൽ പോത്താനിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തുന്ന കരാറുകാരന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയതെന്ന് പരാതിയില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മോഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് മോഷണം ഉണ്ടായത്. ജീൻസും ടീഷർട്ടും ധരിച്ച യുവാവ് വീടിനുള്ളിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വീടിന്റെ ഇലക്ട്രിക് മെയിൻ ബോർഡിലേക്ക് കണക്‌ട് ചെയ്‌ത്‌ സൂക്ഷിച്ചിരുന്ന അര ലക്ഷം രൂപയോളം വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്. പ്രദേശത്ത് സമാനമായ മോഷണങ്ങൾ വ്യാപകമാവുകയാണെന്നും പരാതിയുണ്ട്.

Content Highlights: A theft has been reported at the residence of MLA Mathew Kuzhalnadan, with police investigating the incident.

dot image
To advertise here,contact us
dot image