

പാലക്കാട്: തയ്യൽക്കടയുടെ മറവില്‍ ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി.
കടയുടമ കൂരാച്ചിപ്പടി സ്വദേശി കോട്ടേംകുന്നില്‍ വീട്ടില്‍ ബാബുവിനെയാണ് എക്സൈസ് പിടികൂടിയത്. വിളയൂര്‍ കൂരാച്ചിപ്പടിയിലാണ് ഇയാൾ കട നടത്തിയിരുന്നത്. തയ്യൽക്കടയുടെ മറവിൽ ഇയാൾ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റുവരികയായിരുന്നു.
ഓപ്പറേഷന്‍ തണ്ടര്‍ റെയ്ഡിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് പിടിച്ചെടുക്കുകയായിരുന്നു. പട്ടാമ്പി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് ഇന്‍സ്‌പെക്ടര്‍ കെ കെ ബാലകൃഷ്ണന്റെ നേതൃത്വത്തിലുളള സംഘമാണ് ബാബുവിനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
Content Highlights: Excise team arrested a youth who was illegally selling banned tobacco products (Hans) under the guise of running a tailoring shop.