വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ മൂർഖൻ്റെ കടിയേറ്റു; ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

രണ്ടാഴ്ച മുമ്പാണ് രാജേശ്വരിക്ക് പാമ്പുകടിയേറ്റത്

വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ മൂർഖൻ്റെ കടിയേറ്റു; ചികിത്സയിലായിരുന്ന 13 കാരി മരിച്ചു
dot image

പാലക്കാട്: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 13 കാരി മരിച്ചു. നെന്മാറ ചക്കാന്തറയിൽ രാമൻ - അംബിക ദമ്പതികളുടെ മകൾ രാജേശ്വരിയാണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് രാജേശ്വരിക്ക് പാമ്പുകടിയേറ്റത്. വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ മൂർഖൻ പാമ്പിൻ്റെ കടിയേൽക്കുകയായിരുന്നു. നെന്മാറ സർക്കാർ ആശുപത്രിയിലും തുടർന്ന് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ നില ഗുരുതരമായി തുടരുകയായിരുന്നു.

Content Highlight : 13-Year-Old Girl Dies While Undergoing Treatment After Cobra Bite Sustained While Playing at Home

dot image
To advertise here,contact us
dot image