

പാലക്കാട് : പാലക്കാട് ആളില്ലാത്ത വീട്ടിൽ നിന്ന് 20 പവൻ സ്വർണാഭരണങ്ങൾ കവർന്നു. പ്രവാസിയായ മുതുകാട്ടിൽ ഷാജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. കൂട്ടുപാത-ആറങ്ങോട്ടുകര പാതയിൽ തിരുമിറ്റക്കോട് സെന്ററിന് സമീപം ആളില്ലാത്ത സമയത്താണ് വീട്ടിൽ മോഷണം നടന്നത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി ചാലിശ്ശേരി പൊലീസ് അറിയിച്ചു.
Content Highlight : A robbery took place at an unoccupied house in Palakkad, with 20 pounds of gold ornaments stolen