'ജനങ്ങള്‍ക്ക് വലിയ ദുരിതം'; എസ്‌ഐആറിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി മമത ബാനര്‍ജി

എസ്ഐആറിൽ സുപ്രീംകോടതിയുടെ അടിയന്തര ഇടപെടൽ തേടി മമത ബാനർജി

'ജനങ്ങള്‍ക്ക് വലിയ ദുരിതം'; എസ്‌ഐആറിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി മമത ബാനര്‍ജി
dot image

കൊല്‍ക്കത്ത : തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ(എസ്‌ഐആര്‍) സുപ്രീംകോടതിയെ സമീപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സുപ്രീംകോടതിയുടെ അടിയന്തര ഇടപെടൽ തേടി മമത ബാനർജി ഹർജി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷനെയും ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറെയും ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ നടക്കുന്നതെന്നാണ് ഹര്‍ജിയില്‍ മമത ആരോപിക്കുന്നത്.

എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ക്കിടെ ഏകദേശം 140 പേര്‍ മരിച്ചതായും ഇത് ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നതെന്നും മമത ആരോപിക്കുന്നു. മതിയായ പരിശീലനമോ വൈദഗ്ധ്യമോ ഇല്ലാത്ത 8,100 മൈക്രോ ഒബ്‌സര്‍വര്‍മാരെ ഏകപക്ഷീയമായി വിന്യസിച്ചതിനെയും മമത ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. എസ്ഐആറിനെ ചോദ്യം ചെയ്ത് സമർപ്പിച്ച മറ്റ് ഹർജികൾക്കൊപ്പം മമതയുടെ ഹർജിയും പരിഗണിക്കും. ഫെബ്രുവരി നാലിനാകും ഹർജി പരിഗണിക്കുക.

Also Read:

വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മമത ബാനര്‍ജി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണത്തെ ശക്തമായി എതിർക്കുന്ന നിലപാടാണ് മമത ബാനർജി ആദ്യം മുതൽ സ്വീകരിച്ചുവന്നിരുന്നത്. വ്യാപകമായ നിലയിൽ ക്രമക്കേട് നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും തൃണമൂൽ കോൺഗ്രസും ആരോപിച്ചിരുന്നു.

Content Highlight : West Bengal Chief Minister Mamata Banerjee has sought urgent intervention from the Supreme Court regarding the SIR issue.

dot image
To advertise here,contact us
dot image