

പാലക്കാട് : പാലക്കാട് തൃത്താലയിൽ വയോധികയുടെ കാൽ തെരുവുനായ കടിച്ചുപറിച്ചു. ഒതളൂർ ഇട്ടേക്കാട്ടിൽ ഭാർഗവിയ്ക്കാണ് (73) തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റത്. വീടിൻ്റെ മുറ്റത്തുവെച്ചാണ് തെരുവുനായ ആക്രമിച്ചത്. തെരുവുനായ വയോധികയുടെ കാലിൻ്റെ പിൻഭാഗത്തെ മാംസം കടിച്ചെടുത്തിട്ടുണ്ട്. തലയ്ക്കും കൈവിരലിനും പരുക്കേറ്റിട്ടുണ്ട്. ഭാർഗ്ഗവിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlight : An elderly woman suffered serious injuries in a stray dog attack in Thrithala. The incident has raised concerns over the increasing stray dog menace in the area.