

പാലക്കാട് : വാണിയംകുളത്ത് വൻ തീപിടിത്തം. വാണിയംകുളം തെരുവിനോട് ചേർന്നുള്ള ഏഴ് ഏക്കറോളം വരുന്ന കുന്നിലാണ് തീപിടിത്തമുണ്ടായത്. കുന്നിൻ്റെ ഒരുഭാഗത്ത് ഇന്ന് ഉച്ചയോടെ തീ പടർന്നിരുന്നു. ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും രാത്രി ഒമ്പത് മണിയോടെ വീണ്ടും തീ പടരുകയായിരുന്നു. കുന്നിൻ്റെ മുക്കാൽ ഭാഗവും കത്തി നശിച്ചു. കൂടുതൽ ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Content Highlight : The fire broke out on a hill of about seven acres adjacent to Vaniyamkulam Street.