ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

വടംവലി മത്സരം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയാണ് ജീവ കുഴഞ്ഞുവീണത്

ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു
dot image

പാലക്കാട്: അഗളിയില്‍ ഓണാഘോഷത്തിനിടെ കോളേജ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. അഗളി ഐഎച്ച്ആര്‍ഡി കോളേജിലെ ജീവ(22) ആണ് മരിച്ചത്. കോളേജിലെ വടംവലി മത്സരം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയാണ് ജീവ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും അവിടെ നിന്ന് കോട്ടത്തറ ട്രൈബല്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlight; Student collapses and dies during Onam celebrations

dot image
To advertise here,contact us
dot image