
ആലപ്പുഴ: ആലപ്പുഴ കൊമ്മാടിയിൽ ജിംനേഷ്യത്തിന്റെ മറവിൽ കഞ്ചാവ് വില്പന. ജിം ട്രെയിനർ പിടിയിലായി. കൊമ്മാടി സ്വദേശി വി വി വിഷ്ണു ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് രണ്ടര കിലോ കഞ്ചാവും പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവ് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ജിംനേഷ്യത്തിന്റെ മറവിൽ കൊമ്മാടിയിലും പരിസരപ്രദേശത്തും യുവാക്കൾക്ക് കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു വിഷ്ണു എന്ന് എക്സൈസ് അറിയിച്ചു.
Content Highlights: Gym Trainer Arrested Drug case at Alappuzha