കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലോഡ്‌ജിൽ വെച്ച് 17വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു;44കാരന് 55 വര്‍ഷം കഠിന തടവ്

കൊണ്ടോട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്

dot image

മലപ്പുറം: 17വയസ്സുകാരിയെ ലൈംഗികാതിക്രമിത്തിനിരയാക്കിയ 44 കാരന് 55 വര്‍ഷം കഠിന തടവ്. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി ഷമീറലി മന്‍സൂറിനെയാണ് ശിക്ഷിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി-2 ജഡ്ജ് അഷ്‌റഫ്‌ എഎം ആണ് ശിക്ഷ വിധിച്ചത്. അതിജീവിതയെ ലോഡ്‌ജ് റൂമില്‍ തടങ്കലില്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധിച്ചത്.


കൊണ്ടോട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. നേരത്തെ മറ്റൊരു പോക്സോ കേസിൽ 18 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട പ്രതി നിലവില്‍ തവനൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

Also Read:

Content Highlight : 44-year-old man sentenced to 55 years in prison for sexually assaulting 17-year-old girl

dot image
To advertise here,contact us
dot image