
പാലക്കാട്: പാലക്കാട് തൃത്താലയില്‍ സ്‌കൂള്‍ മേല്‍ക്കൂര തകര്‍ന്നു വീണ് തൊഴിലാളിക്ക് പരിക്ക്. തൃത്താല ആലൂര്‍ എഎംയുപി സ്‌കൂളിന്‌റെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. ദ്രവിച്ച കഴുക്കോല്‍ മാറ്റാനുള്ള ശ്രമത്തിനിടെ ആലൂര്‍ സ്വദേശിയായ തൊഴിലാളി താഴെ വീഴുകയായിരുന്നു.
അപകടത്തിനിടെ ഓട് വീണ് മറ്റൊരു തൊഴിലാളിക്കും നിസാരപരിക്കേറ്റു. ഇരുവരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ തുറന്നത് മുതല്‍ ചോര്‍ച്ചയുള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
content highlights: School roof collapses in Thrithala, Palakkad; worker injured