നസ്‌ലെന്‍ ആ കമല്‍ ഹാസന്‍ ചിത്രത്തിലേത് പോലെ, നിഷ്‌കളങ്കനാണ് എന്നാല്‍ നല്ല കള്ളനുമാണ്; പ്രിയദര്‍ശന്‍

നസ്‌ലെന്‍ തന്റെ ഫേവററ്റ് ആക്ടർ ആണെന്ന് പ്രിയദർശൻ

dot image

കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക - ചാപ്റ്റർ വൺ:ചന്ദ്ര. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് സിനിമയുടെ നിർമാണം. സിനിമയുടെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ നസ്‌ലെനെ കമൽ ഹാസനുമായി ഉപമിച്ചിരിക്കുകയാണ് പ്രിയദർശൻ. 1974 ൽ പുറത്തിറങ്ങിയ എൻ ശങ്കരൻ നായർ സംവിധാനം ചെയ്ത വിഷ്ണുവിജയം എന്ന ചിത്രത്തിലെ കമൽ ഹാസനെ പോലെയാണ് നസ്‌ലെനെന്ന് പ്രിയദർശൻ പറഞ്ഞു.

"നസ്‌ലെന്‍ എന്റെ ഫേവററ്റ് ആക്ടർ ആണ്. ഞാൻ വിഷ്ണു വിജയം സിനിമ കാണുമ്പോൾ കമൽ ഹാസൻ എന്ന നടനെ കണ്ടിട്ടുണ്ട്. ഭയങ്കര നിഷ്കളങ്കനും എന്നാൽ നല്ല കള്ളൻ ആണെന്നും നമുക്ക് മനസിൽ ആകും. അതേ സാധനം രണ്ടാമത് ഇറങ്ങിയിരിക്കുകയാണ് നസ്‌ലെന്‍ ആയിട്ട്,' പ്രിയദർശൻ പറഞ്ഞു. പ്രിയദർശന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എഴുന്നേറ്റ് നിന്ന്

കൈകൂപ്പിയാണ് നസ്‌ലെന്‍ നന്ദി പ്രകടിപ്പിച്ചത്.

മകളായ കല്യാണിയുടെ സിനിമാ പ്രവേശനത്തെ കുറിച്ചും പ്രിയദര്‍ശന്‍‌ സംസാരിച്ചു. 'എന്റെ ജീവിതത്തിൽ ഒരിക്കലും വിചാരിച്ചില്ല എന്റെ മകൾ സിനിമയിൽ അഭിനയിക്കുമെന്ന്. ഒരിക്കൽ എന്നോട് വന്നു ചോദിച്ചു അച്ഛാ നാഗാര്‍ജുനാ അങ്കിൾ പറയുന്നു ഒരു സിനിമയിൽ അഭിനയിക്കാമോ എന്ന്' ഞാൻ ചോദിച്ചു നിന്നെ കൊണ്ട് കഴിയുമോ എന്ന്. അവർ അങ്ങനെ പലതും പറയും നമുക്ക് നമ്മുടെ കഴിവിനെ കുറിച്ച് ബോധ്യം ഉണ്ടാകണം എന്ന് ഞാൻ പറഞ്ഞു. ഒന്ന് ശ്രമിച്ചു നോക്കാം നഷ്ടപ്പെടാൻ ഒന്നും ഇല്ലല്ലോ എന്ന് അവൾ പറഞ്ഞു. അങ്ങനെയാണ് കല്യാണി അഭിനയിക്കാൻ തുടങ്ങിയത്. മക്കളെ പോലുള്ളവർ എടുക്കുന്ന സിനിമയ്ക്ക് അച്ഛന്റെ പ്രാർത്ഥന ഉണ്ടാകണം. ലോക ഒരു ലോക ഹിറ്റാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു" പ്രിയദര്‍ശന്‍ പറഞ്ഞു.

ഓണം റിലീസായി ആഗസ്റ്റ് 28 ന് സിനിമ ആഗോള തലത്തിൽ റിലീസ് ചെയ്യും. ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. കല്ല്യാണി പ്രിയദർശനും നസ്‌ലെനും പുറമെ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും സിനിമയിൽ നിർണ്ണായക വേഷത്തിൽ എത്തുന്നുണ്ട്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ് തുടങ്ങിയവരാണ് സിനിമയുടെ അണിയറപ്രവർത്തകർ.

Content Highlights: Director Priyadarshan compares naslen to Kamal Haasan

dot image
To advertise here,contact us
dot image