ഇന്ത്യയിലെ ഒരു നടനും ആ സീൻ ചെയ്യാൻ തയ്യാറാകില്ല, അവാർഡ് എല്ലാം ധനുഷിന് കൊടുക്കൂ; കയ്യടി നേടി കുബേരയിലെ പ്രകടനം

ചിത്രത്തിലെ കഥാപാത്രമാകാൻ ധനുഷ് എടുത്ത ധൈര്യത്തേയും സിനിമാപ്രേമികൾ പുകഴ്ത്തുന്നുണ്ട്

dot image

ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത കുബേര ഇന്ന് തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആദ്യ ഷോ കഴിഞ്ഞതും ചിത്രത്തെയും അഭിതോക്കളുടെ പ്രകടനത്തെയും പുകഴ്ത്തി ആരാധകർ രംഗത്തെത്തി. ഗംഭീര പ്രകടനമാണ് സിനിമയിൽ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ.

പതിവുപോലെ ധനുഷ് മികച്ചുനിന്നെന്നും ചിത്രത്തിൽ നടൻ വരുന്ന ഭാഗങ്ങൾ എല്ലാം കയ്യടി നേടുന്നെന്നുമാണ് അഭിപ്രായങ്ങൾ. ചിത്രത്തിലെ കഥാപാത്രമാകാൻ ധനുഷ് എടുത്ത ധൈര്യത്തേയും സിനിമാപ്രേമികൾ പുകഴ്ത്തുന്നുണ്ട്. ഇന്ത്യയിലെ മറ്റൊരു നടനും ഇത്തരമൊരു കഥാപാത്രം ചെയ്യാൻ തയ്യാറാകില്ലെന്നുമാണ് കമന്റുകൾ. ചിത്രത്തിലെ ധനുഷിന്റെ ഇൻട്രോ സീൻ ഞെട്ടിച്ചെന്നാണ് മറ്റൊരു കമന്റ്. പുതുപ്പേട്ടയ്ക്കും ആടുകളത്തിനും ശേഷം ധനുഷിന്റെ ഏറ്റവും മികച്ച പ്രകടനം കുബേരയിലേത് ആണെന്നും പലരും എക്സിൽ കുറിക്കുന്നുണ്ട്.

ശേഖർ കമ്മൂലയുടെ അടുത്തിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രമാണ് ഇത് എന്നും അഭിപ്രായങ്ങളുണ്ട്. നായികയായി എത്തിയ രാശ്മിക മന്ദാനയുടെയും പ്രധാന കഥാപാത്രം അവതരിപ്പിച്ച നാഗാർജുനയുടെയും മികച്ച പ്രകടനമാണ് ചിത്രത്തിലെന്ന് ആളുകൾ അഭിപ്രായപ്പെടുന്നു. ക്ലൈമാക്‌സ് കുറച്ചുകൂടി ഭേദമാക്കാമെന്നു അഭിപ്രായപ്പെടുന്നവരെയും എക്‌സിൽ കാണാം. ഇന്ന് റിലീസായ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

സുനിൽ നാരംഗ്, പുസ്‌കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കാർത്തിക ശ്രീനിവാസ് ആർ ആണ്. ചിത്രത്തിൽ ബോളിവുഡ് നടൻ ജിം സർഭ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Content Highlights: Dhanush performance in Kubera gets good response

dot image
To advertise here,contact us
dot image