ഗൃഹപ്രവേശന ചടങ്ങ് അടുത്തിരിക്കെ ബൈക്ക് ഇടിച്ച് അപകടം; ആലപ്പുഴയില്‍ 51കാരന് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെ ശൈലേഷ് കുമാറിനെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

dot image

ആലപ്പുഴ: ശനിയാഴ്ച ഗൃഹപ്രവേശന ചടങ്ങ് നടക്കാനിരിക്കെ റോഡ് അപകടത്തിൽ ഗൃഹനാഥന്‍ മരിച്ചു. ആലപ്പുഴ കുട്ടനാട് മങ്കൊമ്പിലാണ് സംഭവം. വട്ടക്കളത്തില്‍ പരേതനായ രവീന്ദ്രന്‍ പിള്ളയുടെയും വിജയമ്മയുടെയും മകന്‍ ശൈലേഷ് കുമാര്‍ (51) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ എം സി റോഡില്‍ തരുത്തി മിഷന്‍ പള്ളിക്ക് സമീപമായിരുന്നു അപകടം നടന്നത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ശൈലേഷ് കുമാറിനെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ശൈലേഷിനെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അടുത്തിടെയാണ് ശൈലേഷ് തുരുത്തിയില്‍ വീടും സ്ഥലവും വാങ്ങിയത്. തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടത്തി ശനിയാഴ്ച ഗൃഹപ്രവേശന ചടങ്ങ് നടത്താനിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. സംസ്‌കാരം നാളെ മങ്കൊമ്പിലെ കുടുംബ വീട്ടില്‍ നടക്കും. അമ്പിളിയാണ് ഭാര്യ.

Content Highlights- 51 years old man dies of hit bike in Alappuzha

dot image
To advertise here,contact us
dot image