'കാശ് കൂടുതലാണേലും പ്രശ്‌നമില്ല', വിമാനാപകടത്തിന് പിന്നാലെ 11 A സീറ്റിന് വൻ ഡിമാന്റ്

വിവിധ എയർലൈനുകളിൽ എമർജൻസി എക്‌സിറ്റിന് സമീപമുള്ള സീറ്റുകളെക്കാൾ 11A എന്ന സീറ്റിന് തന്നെയാണ് ഡിമാന്റ് ഏറുന്നത്

dot image

അഹമ്മദാബാദിൽ ഉണ്ടായ എയർഇന്ത്യ വിമാനപകടത്തിന് പിന്നാലെ 11A സീറ്റിന് ആവശ്യക്കാർ കൂടുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിശ്വഷ്‌കുമാർ രമേശ് സഞ്ചരിച്ചിരുന്ന സീറ്റായ 11A യ്ക്കായി നിരവധി പേരാണ് ആവശ്യം ഉന്നയിക്കുന്നതെന്ന് വിവിധ ട്രാവൽ ഏജന്റുമാർ ദേശീയമാധ്യമങ്ങളോട് പറഞ്ഞു.

വിവിധ എയർലൈനുകളിൽ എമർജൻസി എക്‌സിറ്റിന് സമീപമുള്ള സീറ്റുകളെക്കാൾ 11A എന്ന സീറ്റിന് തന്നെയാണ് ഡിമാന്റ് ഏറുന്നത്. എന്നാൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത സീറ്റിൽ മാത്രമല്ലെന്ന് വിവിധ വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

2025 ജൂൺ 12 ന് അഹമ്മദാബാദിൽ 241 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനം AI-171 തകർന്നപ്പോൾ വിശ്വസ്‌കുമാർ രമേശ് മാത്രമായിരുന്നു രക്ഷപ്പെട്ടത്. ഇതിന് പിന്നാലെയാണ് വിശ്വഷ്‌കുമാർ സഞ്ചരിച്ച സീറ്റ് നമ്പർ ഭാഗ്യനമ്പറായി ആളുകൾ കണക്കാക്കി തുടങ്ങിയത്.

സീറ്റിന് എത്ര തന്നെ ചാർജ് ആയാലും ആ സീറ്റ് തന്നെ വേണമെന്നാണ് ബൂക്ക് ചെയ്യുന്നവർ ആവശ്യപ്പെടുന്നതെന്ന് ട്രാവൽ ഏജൻസികളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. '11A എമർജൻസി എക്‌സിറ്റിന് അടുത്തല്ലെങ്കിൽ പോലും, യാത്രക്കാർ ആ സീറ്റ് ആവശ്യപ്പെടുന്നു,' എന്ന് ട്രാവൽ ഏജന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹി അനിൽ പഞ്ചാബി പറഞ്ഞു.

അതേസമയം വിമാനങ്ങളുടെ സീറ്റ് കോൺഫിഗറേഷനുകളിൽ വലിയ വ്യത്യാസമുണ്ടെന്നും എല്ലാ സമയവും സീറ്റ് സ്ഥാനം അടിസ്ഥാനമാക്കി സുരക്ഷയും അതിജീവനവും പ്രവചിക്കുക അസാധ്യമാണെന്നും
യുഎസ് ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാത്ത സ്ഥാപനമായ ഫ്‌ലൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്റെ ഡയറക്ടർ മിച്ചൽ ഫോക്‌സ് പറഞ്ഞു.

ഇതിനിടെ 1971 മുതലുള്ള അപകടങ്ങളെക്കുറിച്ച് 2007-ൽ പോപ്പുലർ മെക്കാനിക്‌സ് നടത്തിയ പഠനത്തിൽ, വിമാനത്തിന്റെ പിൻഭാഗത്തുള്ള യാത്രക്കാർ അതിജീവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. 242 യാത്രക്കാരും ജീവനക്കാരുമായി ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം അക171 ജൂൺ 12 നാണ് അഹമ്മദാബാദിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.39 ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം. അഹമ്മദാബാദിലെ എയർ ട്രാഫിക് കൺട്രോളിലേക്ക് പറന്നുയർന്ന് ഉടൻ തന്നെ വിമാനത്തിന്റെ പൈലറ്റ് 'മെയ്‌ഡേ' സന്ദേശം നൽകിയിരുന്നു.

നിമിഷങ്ങൾക്കുള്ളിൽ, വിമാനം സമീപത്തുള്ള മെഡിക്കൽ കോളെജ് ഹോസ്റ്റലിന് മുകളിൽ ഇടിച്ച് നിർത്തുകയായിരുന്നു.

Content Highlights: Huge demand for 11A seat after Ahmedabad plane crash

dot image
To advertise here,contact us
dot image