ക്യാപ്റ്റനായത് വെറുതെയല്ല!; ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറിയുമായി ഗിൽ

യശ്വസി ജയ്‌സ്വാളിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ സെഞ്ച്വറിയുമായി ശുഭ്മാൻ ഗില്ലും.

dot image

യശ്വസി ജയ്‌സ്വാളിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ സെഞ്ച്വറിയുമായി ശുഭ്മാൻ ഗില്ലും. 140 പന്തുകൾ നേരിട്ടാണ് നേട്ടം. നിലവിൽ താരം 145 പന്തിൽ 111 റൺസുമായി ക്രീസിലുണ്ട്. നേരത്തെ 158 പന്തിൽ 101 റൺസാണ് ജയ്‌സ്വാൾ നേടിയിരുന്നത്.

ഗില്ലിനൊപ്പം 45 റൺസുമായി റിഷഭ് പന്തും ക്രീസിലുണ്ട്. കെ എൽ രാഹുൽ 42 റൺസുമായി പുറത്തായി. സായ് സുദർശൻ പൂജ്യം റൺസിനും പുറത്തായി. നിലവിൽ 77 ഓവറിൽ 323 റൺസിന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ.

അതേ സമയം ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടാനായത് ഗില്ലിന് ചരിത്ര നേട്ടമാണ്. 32 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഗില്ലിന്റെ ആറാമത്തെ സെഞ്ച്വറി കൂടിയാണിത്.

Content Highlights: Shubman Gill begins England series with century

dot image
To advertise here,contact us
dot image