നാൽപ്പത് വർഷം മുമ്പത്തെ കുടിശികയും പലിശയും അടയ്ക്കാൻ കെഎസ്ഇബിയുടെ നിർദേശം; വെട്ടിലായി വൃദ്ധ ദമ്പതികൾ

47,000 രൂപയോളം കുടിശ്ശിക ഉണ്ടെന്നാണ് ഹംസക്ക് കിട്ടിയ നിർദേശത്തിൽ പറയുന്നത്

dot image

പാലക്കാട്: നാൽപ്പതാണ്ട് മുൻപത്തെ കുടിശികയും പലിശയും അടക്കാൻ വൃദ്ധ ദമ്പതികൾക്ക് നിർദേശം നൽകി കെഎസ്ഇബിയുടെ വിചിത്ര നടപടി. വൃദ്ധരും രോഗികളുമായ ദമ്പതിമാരുടെ കടയ്ക്കാണ് നിർദേശം ലഭിച്ചിരിക്കുന്നത്. ഇതോടെ വെട്ടിലായിരിക്കുകയാണ് വടക്കുമ്മണ്ണത്ത് റോളക്സ് എന്ന ഹോട്ടലിൻ്റെ ഉടമയായ ഹംസ.

1983ലാണ് ഹംസ കട വാങ്ങിക്കുന്നത്. അതിന് മുൻപുണ്ടായിരുന്ന ഉടമ ബാക്കിയാക്കിയ കുടിശിക അടക്കാനാണ് നിർദേശം ലഭിച്ചിരിക്കുന്നത്. 47,000 രൂപയോളം കുടിശ്ശിക ഉണ്ടെന്നാണ് ഹംസക്ക് കിട്ടിയ നിർദേശത്തിൽ പറയുന്നത്. പഴയ ഉടമ ജീവിച്ചിരിക്കുന്നില്ല എന്നിരിക്കെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഹംസ. വൃക്ക രോഗിയായ തനിക്ക് ഇത്രയും തുക അടക്കാൻ കഴിയില്ലെന്ന് ഹംസ അറിയിച്ചു.

dot image
To advertise here,contact us
dot image