72കാരൻ മംഗലം ഡാം അണക്കെട്ടിൽ ചാടി ജീവെനാടുക്കിയ നിലയിൽ

സ്പിൽവേ ഷട്ടറിന് സമീപം ചാക്കോ ഉപയോഗിച്ചതെന്ന് കരുതുന്ന ഷർട്ടും ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്

dot image

പാലക്കാട് : പാലക്കാട് മംഗലംഡാം അണക്കെട്ടിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. ചിറ്റടി മഠത്തിനാൽ ചാക്കോയുടെ (72) മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്സും പൊലീസും എത്തി മൃതദേഹം പുറത്തെത്തിച്ചു.

സ്പിൽവേ ഷട്ടറിന് സമീപം ചാക്കോ ഉപയോഗിച്ചതെന്ന് കരുതുന്ന ഷർട്ടും ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്. അണക്കെട്ടിലേക്ക് ചാടി ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

content highlights : 72-year-old man found dead ; body found in Mangalam Dam

dot image
To advertise here,contact us
dot image