

മലപ്പുറം : കുറ്റ്യാടി കടന്തപുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഊരത്ത് പന്നിവയൽവള്ളി സ്വദേശി ശ്രീജിത്തിൻ്റെ മകൻ ഷാഹുൽ രാജ് (17) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞതിന്ന് ശേഷം കൂട്ടുകാരോടൊപ്പം പശുക്കടവ് പൃക്കൻതോട് കെഎസ്ഇബി ഡാം സൈറ്റിന് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.
ഉടൻ തന്നെ ഫയർഫോഴ്സും നാട്ടുക്കാരും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും ചേർന്ന് കുറ്റ്യാടി ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആറ് വിദ്യാർത്ഥികൾ ആണ് കുളിക്കാനിറങ്ങിയത്. വേളം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഷാഹുൽ.
Content Highlight : A student drowned while bathing with friends in the Kadantapuzha river in Kuttiady