മലപ്പുറം ചെറുമുക്കില്‍ ബൈക്ക് വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം; 26 ബൈക്കുകള്‍ കത്തിനശിച്ചു

താനൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തി തീ നിയന്ത്രണവിധേയമാക്കി

മലപ്പുറം ചെറുമുക്കില്‍ ബൈക്ക് വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം; 26 ബൈക്കുകള്‍ കത്തിനശിച്ചു
dot image

മലപ്പുറം: മലപ്പുറം ചെറുമുക്കില്‍ ബൈക്ക് വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം. 26 ബൈക്കുകള്‍ കത്തിനശിച്ചു. ഫ്‌ളൈ വീല്‍സ് എന്ന ബൈക്ക് വര്‍ക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. അര്‍ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയിലേക്കും തീ പടര്‍ന്നു. മരുന്നുകളും ഡോക്യുമെന്റുകളും കത്തിനശിച്ചു. താനൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. അറുപതോളം ബൈക്കുകള്‍ വര്‍ക്ക് ഷോപ്പിലുണ്ടായിരുന്നു. ഇതില്‍ 26 ബൈക്കുകള്‍ പൂര്‍ണമായും കത്തിനശിച്ചു. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. എങ്ങനെയാണ് തീപിടിത്തമുണ്ടായത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

Content Highlights: Fire breaks out at bike workshop in Cherumukk, Malappuram; 26 bikes gutted

dot image
To advertise here,contact us
dot image