'എന്നെ കൊണ്ട് തലൈവർ 173 ചെയ്യാൻ കഴിയുമോ എന്ന സംശയം ചിലർക്കുണ്ട്, അത് പടം കാണുമ്പോൾ മാറും';സിബി ചക്രവർത്തി

തലൈവർ 173 സുന്ദർ സി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടർന്ന് ചിത്രത്തിൽ നിന്ന് അദ്ദേഹം പിന്മാറിയിരുന്നു.

'എന്നെ കൊണ്ട് തലൈവർ 173 ചെയ്യാൻ കഴിയുമോ എന്ന സംശയം ചിലർക്കുണ്ട്, അത് പടം കാണുമ്പോൾ മാറും';സിബി ചക്രവർത്തി
dot image

എന്നെ കൊണ്ട് ഈ സിനിമ ചെയ്യാൻ പറ്റുമോ എന്ന സംശയം ചിലർക്കുണ്ട്, അത് പടം കാണുമ്പോൾ മാറും;

തമിഴ് സിനിമയുടെ നെടുംതൂണുകളാണ് രജനികാന്തും കമൽ ഹാസനും. ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു കോംബോയാണ് രജിനികാന്ത്-കമൽ ഹാസൻ. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. നിരവധി സംവിധായകരുടെ പേരുകൾ ചർച്ചയിൽ വന്നു പോയെങ്കിലും നറുക്ക് വീണിരിക്കുന്നത് സംവിധായകൻ സിബി ചക്രവർത്തിയ്ക്കാണ്. ശിവകർത്തിയാകാൻ സിനിമ ഡോൺ സംവിധാനം ചെയ്തിരുന്നത് ഇദ്ദേഹമാണ്.

ഇപ്പോഴിതാ രജനി- കമൽ ചിത്രം തന്നെ കൊണ്ട് സംവിധാനം ചെയ്യാൻ കഴിയുമോ എന്ന് സംശയം പ്രകടിപ്പിച്ചവർക്ക് മറുപടി നൽകുകയാണ് സംവിധായകൻ. '' സിനിമയുടെ അനൗൺസ്‌മെന്റിന്‌ ശേഷം നിരവധി പേര് എനിക്ക് ആശംസകൾ നേർന്നു. സന്തോഷം. എന്നെ കൊണ്ട് ഈ സിനിമ ചെയ്യാൻ പറ്റുമോ എന്ന സംശയം ചിലർക്കുണ്ട്, പക്ഷെ അത് സിനിമ കണ്ട് ഇറങ്ങുമ്പോൾ മാറും. തലൈവർ 173 കണ്ട് പുറത്തു വരുമ്പോൾ ആ സന്തോഷം നിങ്ങൾക്ക് ഉണ്ടാകും'', സിബി പറഞ്ഞു

തലൈവർ 173 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിലാണ് നിർമ്മിക്കുന്നത്. തലൈവർ 173 സുന്ദർ സി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടർന്ന് ചിത്രത്തിൽ നിന്ന് അദ്ദേഹം പിന്മാറിയിരുന്നു. തുടർന്ന് കാർത്തിക് സുബ്ബരാജ് മുതൽ ധനുഷ് വരെയുള്ള പേരുകൾ സിനിമയുടെ സംവിധാന സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു.

നേരത്തെ രജനിയോട് സുന്ദർ സി ഒരു കഥയുടെ വൺ ലൈൻ പറഞ്ഞെന്നും ഇത് ഇഷ്ടമായിട്ടാണ് സൂപ്പർസ്റ്റാർ ചിത്രം ചെയ്യാൻ തയ്യാറായത്. എന്നാൽ സിനിമയുടെ ഫൈനൽ സ്ക്രിപ്റ്റിൽ തലൈവർ തൃപ്തനല്ലെന്നും കഥയിൽ കൂടുതൽ മാസ്സ് എലമെന്റുകൾ കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ട്. ഇത് ഇഷ്ടപ്പെടാത്തതിനാലാണ്‌ സുന്ദർ സി സിനിമയിൽ നിന്നും ഒഴിവായതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Also Read:

അതേസമയം കൂലി, തഗ് ലൈഫ് ഇനീ സിനിമകളാണ് ഇരുവരുടെയുമായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രങ്ങൾ. രണ്ടു ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടാതെയാണ് തിയേറ്റർ വിട്ടത്. അതേസമയം, രജിനികാന്ത് സുന്ദർ സി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുമെന്നും കമൽ ഹാസൻ അൻബറിവ് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ട് ഉണ്ട്.

Content Highlights: Director Sibi Chakraborty shares Thalaivar 173 update

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us