കുവൈറ്റില്‍ നാളെ രാജ്യവ്യാപകമായി അപായ സൈറണുകള്‍ മുഴങ്ങും

ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങിന് പിന്നാലെയാകും അപായ സൂചന നല്‍കുന്ന സൈറണുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുക

കുവൈറ്റില്‍ നാളെ രാജ്യവ്യാപകമായി അപായ സൈറണുകള്‍ മുഴങ്ങും
dot image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നാളെ രാജ്യവ്യാപകമായി അപായ സൈറനുകള്‍ മുഴങ്ങും. ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങിന് പിന്നാലെയാകും അപായ സൂചന നല്‍കുന്ന സൈറണുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുക. സാധാരണയായി എല്ലാ മാസവും ആദ്യ വാരത്തില്‍ രാവിലെ 10 മണിക്കാണ് സൈറണുകള്‍ മുഴങ്ങാറുള്ളതെങ്കിലും, നാളെ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കുന്നതിനാല്‍ ഉച്ചയ്ക്ക് 12 മണിക്ക് ആയിരിക്കും സൈറണുകള്‍ പരീക്ഷിക്കുക.

സൈറണ്‍ മുഴങ്ങുന്നത് കേട്ട് പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇത് സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനുള്ള ഒരു പതിവ് നടപടിക്രമം മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി കൃത്യമായ ഇടവേളകളില്‍ ഇത്തരം പരിശോധനകള്‍ കുവൈറ്റില്‍ നടത്താറുണ്ട്.

Content Highlights: Kuwait to sound nationwide emergency sirens tomorrow

dot image
To advertise here,contact us
dot image