

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നുള്ള കാര്യത്തില്‍ നിര്‍ണായക സൂചന. കാര്യവട്ടത്ത് മോശം ഫോമിലുള്ള സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് മാറ്റി ഫോമിലുള്ള കിഷനെ കൊണ്ടുവരികയായിരുന്നു. ഇതിലൂടെ ടി 20 ലോകകപ്പിൽ ഒന്നാം വിക്കറ്റ് കീപ്പറും ഓപ്പണറുമായി ഇഷാൻ തുടരുമെന്ന് ഉറപ്പായി.
സഞ്ജുവിന് ഈ പരമ്പരയിൽ ആകെ അഞ്ചു മത്സരങ്ങളിൽ നിന്ന് 46 റൺസ് മാത്രമാണ് നേടാനായത്. 20 പ്ലസ് സ്കോർ വന്നത് നാലാം ടി 20 യിൽ വിശാഖപട്ടണത്ത് മാത്രം. മറുവശത്ത് താൻ പിടിച്ചുവാങ്ങിയ സ്ഥാനം സംരക്ഷിക്കാൻ ഏതറ്റം വരെ പോകുമെന്ന മെന്റാലിറ്റിയായിരുന്നു ഇഷാന്. കാര്യവട്ടത്ത് നേടിയ വെടിക്കെട്ട് സെഞ്ച്വറി അടക്കം ഈ സീരീസിലെ നാല് മത്സരങ്ങളിൽ നിന്ന് നേടിയത് 215 റൺസാണ്. അത് നേടാൻ താരം ചിലവാക്കിയ പന്തുകൾ 100 ലും താഴെയാണ് എന്നത് മറ്റൊരു വസ്തുത.
ന്യൂസിലാൻഡിനെതിരെയുള്ള അഞ്ചാം ടി 20 യിൽ കൂറ്റൻ സ്‌കോറാണ് ഇന്ത്യ നിയദ്യത് . 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 271 റൺസാണ് ഇന്ത്യ നേടിയത്. വെടിക്കെട്ട് സെഞ്ച്വറിയുമായി ഇഷാൻ കിഷൻ തിളങ്ങി. 42 പന്തിൽ പത്ത് സിക്‌സറും ആറ് ഫോറുകളും അടക്കമാണ് താരം മൂന്നക്കം തൊട്ടത്. 103 റൺസ് നേടിയ താരം 43 പന്തിൽ പുറത്തായി.
സൂര്യകുമാർ യാദവ് അർധ സെഞ്ച്വറി പിന്നിട്ടു. 30 പന്തിൽ ആറ് സിക്‌സറും നാല് ഫോറുകളും അടക്കം 63 റൺസാണ് താരം നേടിയത്. ഹാർദിക് 17 പന്തിൽ 42 റൺസും അഭിഷേക് ശർമ 16 പന്തിൽ 30 റൺസും നേടി. സഞ്ജു സാംസൺ ആറ് റൺസുമായി സ്വന്തം മണ്ണിൽ നിരാശപ്പെടുത്തി.
Content Highlights: Sanju will not be in the T20 World Cup XI; Ishan confirms; Crucial hint