കുടുംബസമേതം ആസ്വദിക്കാം; വിനോദ ലോകത്ത് വിപ്ലവം സൃഷ്ടിക്കാന്‍ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമുമായി ദുബായ്

സിനിമകള്‍, സീരീസുകള്‍, കായിക മത്സരങ്ങള്‍ അങ്ങനെ എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം

കുടുംബസമേതം ആസ്വദിക്കാം; വിനോദ ലോകത്ത് വിപ്ലവം സൃഷ്ടിക്കാന്‍ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമുമായി ദുബായ്
dot image

വിനോദ ലോകത്ത് വിപ്ലവം സൃഷ്ടിക്കാന്‍ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമുമായി ദുബായ്. ദുബായ് പ്ലസ് എന്ന പേരിലാണ് പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നത്. കുടുംബസമേതം ആസ്വദിക്കാന്‍ കഴിയുന്ന പ്രോഗ്രാമുകള്‍ക്കാണ് പ്ലാറ്റ്‌ഫോമില്‍ മുന്‍ഗണന നല്‍കുന്നത്. സിനിമകള്‍, സീരീസുകള്‍, കായിക മത്സരങ്ങള്‍ അങ്ങനെ എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് പ്ലസ് എന്ന പേരിലുളള ഒടിടി പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ചിരിക്കുന്നത്. ദുബായ് മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം ദുബായ് മീഡിയ ഇന്‍കോര്‍പ്പറേറ്റഡ് ആണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കിയത്.

Also Read:

പ്രാദേശികവും അന്തര്‍ദേശീയവുമായ വിനോദങ്ങളുടെ വലിയ ശേഖരവും ദുബായ് പ്ലസിന്റെ പ്രത്യേകതയാണ്. 20-ലധികം എക്സ്‌ക്ലൂസീവ് പരമ്പരകള്‍, 170-ലധികം ലോകോത്തര സിനിമകള്‍ തുടങ്ങി വിനോദത്തിന്റെ വലിയ ലോകം തുടക്കത്തില്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും.
കായിക പ്രേമികള്‍ക്കും പ്രത്യേക പരിഗണ നല്‍കിയാകും ഒടിടി പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനം.

Also Read:

12 തത്സമയ ചാമ്പ്യന്‍ഷിപ്പുകളും മറ്റ് പ്രധാന കായിക മത്സരങ്ങളും ദുബായ് പ്ലസിലൂടെ തത്സമയം ആസ്വദിക്കാന്‍ സാധിക്കും. വാര്‍ത്തകള്‍ക്കും വിനോദങ്ങള്‍ക്കും കായിക മത്സരങ്ങള്‍ക്കുമായി ഒരൊറ്റ ജാലകം എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഭാവിയില്‍ കൂടുതല്‍ നൂതനമായ ഫീച്ചറുകളും പ്രോഗ്രാമുകളും പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തും. വിനോദത്തിനൊപ്പം സാംസ്‌കാരിക മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന 'ദുബായ് പ്ലസ്' പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഡിജിറ്റല്‍ ഇടമായി മാറുമെന്നാണ് പ്രതീക്ഷ. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Content Highlight : Dubai is revolutionizing the entertainment world with its own OTT platform. The new platform has been launched under the name Dubai Plus.

dot image
To advertise here,contact us
dot image