മലപ്പുറം ചങ്ങരംകുളത്ത് കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം

അബദ്ധത്തിൽ കുഞ്ഞ് കല്ല് വിഴുങ്ങുകയായിരുന്നു

മലപ്പുറം ചങ്ങരംകുളത്ത് കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം
dot image

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടില്‍ മഹ്‌റൂഫ്-റുമാന ദമ്പതികളുടെ മകന്‍ അസ്‌ലം നൂഹ് ആണ് മരിച്ചത്.

വീട്ട് മുറ്റത്ത് കളിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടെ അബദ്ധത്തില്‍ കല്ല് വാരി വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നില ഗുരുതരമായതോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഖബറടക്കം നാളെ രാവിലെ എട്ട് മണിയോടെ പള്ളിക്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Content Highlights- One year old baby dies of stuck stone in throat in changaramkulam

dot image
To advertise here,contact us
dot image