

മുക്കം: കാരശ്ശേരി പഞ്ചായത്ത് ഓടതെരുവില്‍ ക്രഷറിലെ എംസാന്‍ന്റ് സ്ലറിയില്‍ കുടുങ്ങിയ പശുവിനെ മുക്കം അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. ഓടതെരുവിലെ ലങ്ക സുബ്രമണ്യന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ക്രഷറിലെ സ്ലറിയിലാണ്, അബ്ദുറഹിമാന്‍ എല്ലങ്ങല്‍ എന്ന ആളുടെ പശുവാണ് സ്ലറിയിൽ അബദ്ധത്തില്‍ അകപ്പെട്ടത്.
നാട്ടുകാര്‍ ജെസിബി ഉപയോഗിച്ച് പശുവിനെ പുറത്തെടുക്കുവാന്‍ ശ്രമിച്ചെങ്കിലും വിഫലമായതിനാല്‍ മുക്കം അഗ്‌നി രക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ സ്ഥലത്തെത്തിയ മുക്കം അഗ്‌നിരക്ഷാ സേനാ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കാലുകള്‍ പൂണ്ണമായും സ്ലറിയില്‍ അകപ്പെട്ട് അവശയായ പശുവിനെ അനിമല്‍ റെസ്‌ക്യൂ ബെല്‍റ്റും ഹോസും ഉപയോഗിച്ച് ജെസിബിയുടെ സഹായത്തോടെ ഉയര്‍ത്തിയ ശേഷം സ്ലറി നീക്കം ചെയ്താണ് പുറത്തെടുത്തത്.
Content Highlight : The Fire and Rescue Services rescued a cow that had become trapped in M-sand slurry at a crusher unit