പൊതുസ്ഥലത്ത് ബഹളം വെച്ചയാളെ പിടിച്ചു മാറ്റിയ യുവാവിനെ ആക്രമിച്ചു; പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്

കോഴിക്കോട് മൈത്ര ആശുപത്രിക്ക് സമീപം ഇന്നലെ വൈകീട്ടായിരുന്നു സംഭവം

പൊതുസ്ഥലത്ത് ബഹളം വെച്ചയാളെ പിടിച്ചു മാറ്റിയ യുവാവിനെ ആക്രമിച്ചു; പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്
dot image

കോഴിക്കോട്: യുവാവിനെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. കോഴിക്കോട് എടക്കാട് സ്വദേശി ശ്രീലേഷിനാണ് മര്‍ദ്ദനമേറ്റത്. കോഴിക്കോട് മൈത്ര ആശുപത്രിക്ക് സമീപം ഇന്നലെ വൈകിട്ടായിരുന്നു ശ്രീലേഷിനെ പ്രതികള്‍ ഇരുമ്പു വടിയും കല്ലും ഉപയോഗിച്ച് മര്‍ദ്ദിച്ചത്. തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ എലത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളുടെ വാഹന നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. മൂന്ന് പേരാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവാക്കള്‍ പൊതുസ്ഥലത്ത് ബഹളം വെച്ചത് പിടിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോളായിരുന്നു ശ്രീലേഷിനെ പ്രതികള്‍ ആക്രമിച്ചത്.

Content Highlights: Police Identify Accused in Assault on Young Man

dot image
To advertise here,contact us
dot image