

കോഴിക്കോട്: കൊടുവള്ളിയില്‍ 11 വയസ്സുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. ബാലുശ്ശേരി സ്വദേശി രജീഷിന്റെ മകന്‍ ശ്രീരാഗ് ആണ് മരിച്ചത്. സഹോദരനൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് നിഗമനം. വരാന്തയിലെ തൂണില്‍ തൂങ്ങിയ നിലയില്‍ കാണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: 11 year old boy found dead in home at koduvally