ഡിവൈഡറിൽ കാറിടിച്ച് അപകടം ; രണ്ട് പേർക്ക് ഗുരുതര പരിക്ക്

പരിക്ക് ഗുരുതരമായതിനാൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

ഡിവൈഡറിൽ കാറിടിച്ച് അപകടം ; രണ്ട് പേർക്ക് ഗുരുതര പരിക്ക്
dot image

കോഴിക്കോട് : വളാഞ്ചേരി കോഴിക്കോട് റോഡിൽ ഡിവൈഡറിൽ കാർ ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. ചൊവ്വാഴ്ച രാത്രി 11.30 ടെയാണ് അപകടം. കോഴിക്കോട് റോഡിൽനിന്ന് വലിയകുന്ന് ഭാഗത്തേക്ക് പോകുകയായിരുന്ന ഹ്യൂണ്ടായ് ഇയോൺ കാറാണ് ഡിവൈഡറിൽ ഇടിച്ച് അപകടമുണ്ടായത്. കാറിൽ ഉണ്ടായിരുന്നത് രണ്ട് പേരാണ്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുന്‍ഭാഗം പൂർണമായും തകർന്നു. പരിക്ക് പറ്റിയവരെ നാട്ടുകാർ ചേർന്ന് വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപിച്ചു. പരിക്ക് ഗുരുതരമായതിനാൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Content Highlight : Two people seriously injured after car hits divider on Valancherry-Kozhikode road

dot image
To advertise here,contact us
dot image