താമരശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയില്‍ ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ നിലയില്‍

താമരശ്ശേരി സ്വദേശി മുരളീധരനാണ് മരിച്ചത്

താമരശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയില്‍ ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ നിലയില്‍
dot image

കോഴിക്കോട്: താമരശ്ശേരിയില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി സ്വദേശി മുരളീധരനാണ് മരിച്ചത്. താമരശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കാണ്ടെത്തിയത്. സമീപത്ത് മുരളീധരന്റെ ഓട്ടോറിക്ഷയും നിര്‍ത്തിയിട്ടിട്ടുണ്ട്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി വരികയാണ്.

മുരളീധരൻ്റെ ഓട്ടോറിക്ഷയുടെ അടവ് തെറ്റിയിരുന്നുവെന്നും ഫൈനാൻസ് കമ്പനി ജീവനക്കാർ ഓട്ടോസ്റ്റാൻഡിൽ എത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു. ഇതാകാം ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: auto driver found dead at thamarassery panchayat office stair

dot image
To advertise here,contact us
dot image