ഭാര്യയെ കൊലപ്പെടുത്തി മുങ്ങി, മീന്‍ കച്ചവടക്കാരനായി ഒളിവ് ജീവിതം; 25 വര്‍ഷത്തിന് ശേഷം പിടിയില്‍

2001ലായിരുന്നു സംഭവം നടന്നത്

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി, മീന്‍ കച്ചവടക്കാരനായി ഒളിവ് ജീവിതം; 25 വര്‍ഷത്തിന് ശേഷം പിടിയില്‍
dot image

കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തി മുങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. 25 വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലായത്. 2001ലായിരുന്നു സംഭവം നടന്നത്. ഭാര്യ ജമീലയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഹമീദ് മുങ്ങുകയായിരുന്നു.

2001 സെപ്റ്റംബര്‍ എട്ടിന് എടച്ചേരി വേങ്ങോളിയിലായിരുന്നു സംഭവം നടന്നത്. ജമീലയെ തലയ്ക്ക് അടിച്ചും കഴുത്ത് ഞെരിച്ചുമായിരുന്നു ഹമീദ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കാസര്‍കോട്ടേയ്ക്ക് മുങ്ങുകയായിരുന്നു. കാസര്‍കോട് മീന്‍ കച്ചവടക്കാരനായി ഒളിവില്‍ കഴിയുകയായിരുന്നു. കൊലയ്ക്ക് ശേഷം മുങ്ങിയ ഹമീദിനെക്കുറിച്ച് പൊലീസിന് ഒരു തുമ്പും ലഭിച്ചില്ല. പ്രതിയുടെ ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കാസര്‍കോട് ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

Content Highlights- A man who allegedly killed his wife went into hiding and lived as a fish seller for 25 years before being arrested by police

dot image
To advertise here,contact us
dot image