

കോഴിക്കോട്: കുന്ദമംഗലത്ത് അവിവാഹിതയായ 23കാരി വീട്ടില്‍ പ്രസവിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. പ്രസവത്തിന് പിന്നാലെ നവജാത ശിശു മരിച്ചു. വീട്ടുകാര്‍ അറിയാതെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ വീട്ടുകാര്‍ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും നവജാതശിശു മരിച്ചിരുന്നു. സംഭവത്തില്‍ കുന്ദമംഗലം പൊലീസ് കേസെടുത്തു.
Content Highlights: Unmarried 23 year old woman gives birth at home in Kunnamangalam