

കോഴിക്കോട്: താമരശ്ശേരിയില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെഎസ്ആര്‍ടിസി ബസ്സിനടിയില്‍പ്പെട്ട് ദാരുണാന്ത്യം. അണ്ടോണ വേങ്ങേരിമീത്തന്‍ മുബഷിറ(44) ആണ് മരിച്ചത്. താമരശ്ശേരിയില്‍ ഡോക്ടറെ കാണിച്ച ശേഷം ഭര്‍ത്താവ് അബ്ദുല്‍ കരീം ഓടിച്ച സ്‌കൂട്ടറിന് പിറകിലിരുന്ന മുബഷിറ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്.
ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് താമരശ്ശരി ഗവ. താലൂക്ക് ആശുപത്രിയ്ക്ക് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സും അതേ ദിശയില്‍ ഇടതുവശത്ത് കൂടി പോവുകയായിരുന്ന സ്‌കൂട്ടറും തമ്മില്‍ ഇടിക്കുകയായിരുന്നു.
Content Highlight : A woman travelling on a scooter with her husband in Thamarassery met with a tragic death after being run over by a ksrtc bus.