

കോഴിക്കോട് : പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പരിധിയിലുള്ള വള്ളിക്കുന്ന് അഞ്ചുമാവ് ഇളമനപ്പാടം എടച്ചേരിത്താഴത്ത് അനധികൃതമായി സൂക്ഷിച്ച 64 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പില്‍ കൂട്ടിയിട്ട നിലയിൽ ഗ്യാസ് സിലിണ്ടറുകൾ കണ്ടെത്തിയത്. ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍ ബോബന്റെ നേത്യത്വത്തിലുള്ള സംഘമാണ് ഗ്യാസ് സിലിണ്ടറുകൾ പിടികൂടിയത്.
60 കാലി സിലിണ്ടറുകളും നാല് ഗ്യാസ് നിറച്ച സിലിണ്ടറുകളുമാണ് കണ്ടെത്തിയത്. അലസമായ രീതിയില്‍ കൂട്ടിയിട്ട നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത സിലിണ്ടറുകള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ജനവാസ കേന്ദ്രത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചവർക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു.
Content Highlight : Inspection after receiving confidential information; 64 gas cylinders illegally stored in Kozhikode seized