

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവുംവട്ടം സ്വദേശി ആഷിദ ( 25 ) ആണ് മരിച്ചത്. ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. വിദേശത്തായിരുന്ന ഹർഷിദ് രണ്ടാഴ്ച മുമ്പാണ് നാട്ടിൽ എത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിൽ പൊലീസ് കേസെടുത്തു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlight : Woman found dead at her husband’s house in Koyilandy, Kozhikode.The deceased has been identified as Ashida (25), a native of Kavumvattom.