പുഴു നിറഞ്ഞ ബിരിയാണി വിളമ്പി; കോഴിക്കോട്ടെ ഹോട്ടല്‍ അടച്ചു പൂട്ടി

പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശ പ്രകാമാണ് നടപടി

പുഴു നിറഞ്ഞ ബിരിയാണി വിളമ്പി; കോഴിക്കോട്ടെ ഹോട്ടല്‍ അടച്ചു പൂട്ടി
dot image

കോഴിക്കോട്: പുഴു നിറഞ്ഞ ബിരിയാണി നല്‍കിയ ഹോട്ടല്‍ അടച്ചു പൂട്ടി. കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരിലെ ശ്രീസന്നിധി ഹോട്ടലാണ് അടച്ചു പൂട്ടിയത്. പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശ പ്രകാമാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് പുഴു നിറഞ്ഞ ബിരിയാണി വിൽപന നടത്തിയത്.

ബിരിയാണി കഴിച്ച് ശാരീരിക അസ്വസ്ഥതയുണ്ടായ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വീട്ടുകാര്‍ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും പരാതി നല്‍കിയിരുന്നു.

Content Highlights: Hotel Shut Down at Kozhikode For Serving Unhygienic Biriyani

dot image
To advertise here,contact us
dot image