
89 വർഷത്തിന് ശേഷം വിംബിൾഡൺ പുരുഷ ഡബിൾസ് കിരീടം ചൂടി ബ്രിട്ടീഷ് ജോഡി. ജൂലിയൻ കാഷും ഗ്ലാസ്പൂളും ചേർന്നാണ് വിംബിൾഡണിൽ ചരിത്രം കുറിച്ചത്. 1936-ൽ പാറ്റ് ഹ്യൂസും റെയ്മണ്ട് ടക്കിയുമാണ് ഇതിന് മുമ്പ് പുരുഷ ഡബിൾസ് കിരീടം നേടിയ ബ്രിട്ടീഷ് ജോഡികൾ.
The first all-British Gentlemen's Doubles Champions in 89 years 🇬🇧
— Wimbledon (@Wimbledon) July 12, 2025
🏆 Julian Cash & Lloyd Glasspool 🏆#Wimbledon pic.twitter.com/J3ak8YB8C2
സെന്റർ കോർട്ടിൽ നടന്ന ആവേശകരമായ ഫൈനലിൽ ഓസ്‌ട്രേലിയൻ-ഡച്ച് ജോഡികളായ റിങ്കി ഹിജികതയെയും ഡേവിഡ് പെലിനെയുമാണ് ബ്രിട്ടീഷ് ജോഡികൾ തോൽപ്പിച്ചത്. 6-2, 7-6(3) എന്നിങ്ങനെയായിരുന്നു സ്കോർ.
Content Highlights: Cash, Glasspool end 89-year wait for all-British win in Wimbledon men's doubles