ലോർഡ്‌സിൽ ഇന്ത്യ-ഇംഗ്ലണ്ട് ബലാബലം; ഒന്നാം ഇന്നിങ്‌സ് സ്കോർ തുല്യം

നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 112.3 ഓവറിൽ 387 റൺസാണ് നേടിയിരുന്നത്

dot image

ലോർഡ്‌സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും തുല്യ സ്കോർ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 387 പിന്തുടർന്ന ഇന്ത്യ 119. 2 ഓവറിൽ അതേ റൺസ് നേടി ഓൾ ഔട്ടായി.

ഇന്നലെ കളി അവസാനിക്കുമ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോർ മൂന്ന് വിക്കറ്റിന് 145 റൺസ് എന്ന നിലയിലായിരുന്നു. മൂന്നാം ദിനം ഇന്ത്യയ്ക്ക് വേണ്ടി കെ എൽ രാഹുൽ സെഞ്ച്വറി നേടി. റിഷഭ് പന്തും രവീന്ദ്ര ജഡേജയും അർധ സെഞ്ച്വറി നേടി. കെ എൽ രാഹുൽ 100 റൺസിൽ പുറത്തായപ്പോൾ പന്ത് 74 ലും ജഡേജ 72 ലും മടങ്ങി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 112.3 ഓവറിൽ 387 റൺസാണ് നേടിയിരുന്നത്. ജസ്പ്രീത് ബുമ്രയുടെ അഞ്ചുവിക്കറ്റ് പ്രകടനമാണ് ആതിഥേയരെ തകർത്തത്. സിറാജും നിതീഷ് കുമാറും രണ്ട് വിക്കറ്റ് വീതവും നേടി. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് സെഞ്ച്വറി നേടി.

199 പന്തിൽ 10 ഫോറുകൾ അടക്കം 104 റൺസാണ് റൂട്ട് നേടിയത്. റൂട്ടിനെ കൂടാതെ ബെൻ സ്റ്റോക്സ് (44), ജാമി സ്മിത്ത് (51), ബ്രൈഡൻ കാർസ് (56) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റാർക്കും തിളങ്ങാനായില്ല.

Content Highlights: India take control of the game at Lord's; take first innings lead against England

dot image
To advertise here,contact us
dot image