പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ഇറക്കിവിട്ടത് രണ്ടു കിലോമീറ്റര്‍ അകലെയുളള സ്റ്റോപ്പില്‍; സ്വകാര്യ ബസിന് പിഴ

കോഴിക്കോട് താമരശ്ശേരി-നിലമ്പൂര്‍ റൂട്ടില്‍ ഓടുന്ന എ വണ്‍ ബസിനാണ് പിഴ ചുമത്തിയത്

dot image

കോഴിക്കോട്: കോഴിക്കോട് പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയെ സ്റ്റോപ്പ് മാറ്റിയിറക്കിയ സ്വകാര്യ ബസിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്. കോഴിക്കോട് താമരശ്ശേരി-നിലമ്പൂര്‍ റൂട്ടില്‍ ഓടുന്ന എ വണ്‍ ബസിനാണ് പിഴ ചുമത്തിയത്. ബസിന്‌റെ ഡ്രൈവറെയും ട്രാഫിക് പൊലീസ് താക്കീത് ചെയ്തു.

വിദ്യാര്‍ത്ഥിനിയെ സ്റ്റോപ്പില്‍ നിര്‍ത്താല്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ രണ്ടു കിലോമീറ്റര്‍ അകലെയുളള സ്റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയെ സ്റ്റോപ്പ് മാറ്റി ഇറക്കിയത്.

Content highlights: Private bus fined for dropping off Plus Two student at a stop two kilometers away

dot image
To advertise here,contact us
dot image