ഫാം ഉടമയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി; കല്ലുകള്‍ കെട്ടിത്താഴ്ത്തിയ നിലയില്‍; ദുരൂഹത

ശരീരത്തില്‍ കല്ലുകള്‍ കെട്ടിയ നിലയില്‍ കരിയാറില്‍ ആണ് വിപിന്‌റെ മൃതദേഹം കണ്ടെത്തിയത്

dot image

കോട്ടയം: കോട്ടയം വൈക്കത്ത് ഫാം ഉടമയായ മധ്യവയ്‌സകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മനത്തുകര മുല്ലക്കേരില്‍ വിപിന്‍ നായരെയാണ് (52) മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കല്ലുകള്‍ കെട്ടിയ നിലയില്‍ കരിയാറില്‍ ആണ് വിപിന്‌റെ മൃതദേഹം കണ്ടെത്തിയത്.

വിപിന്‌റെ ഫാമിനോട് ചേര്‍ന്നുള്ള ആറിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വിപിനെ കാണാതായത്. തിങ്കളാഴ്ച്ച ഫാമിലേക്ക് പോയ വിപിന്‍ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. വൈക്കം തോട്ടകത്ത് ഫിഷ് ഫാം നടത്തിവരികയായിരുന്നു വിപിന്‍. വിപിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

content highlights:Farm owner's body found in a river; stones tied to his body; mystery

dot image
To advertise here,contact us
dot image