

കോട്ടയം: ഒരു കുടുംബത്തിലെ മുന്നുപേരെ കാണാതായതായി പരാതി. ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനച്ചിക്കാട് താമസിക്കുന്ന റെജി (62), ഭാര്യ സൂസമ്മ (58), മകന്‍ ജോമറ്റ് (30) എന്നിവരെയാണ് കാണാതായത്. KL-26-F-4374 എന്ന നമ്പറിലുള്ള കാറിലാണ് ഇവര്‍ പോയതെന്നാണ് വിവരം. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0481-2560333 എന്ന നമ്പരിലോ 9497980326 എന്ന നമ്പരിലോ അറിയിക്കണമെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: kottayam family three members missing complaint